ബംഗളൂരു: സ്കൂളിൽ വെച്ച് അദ്ധ്യാപികയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് മുതിർന്ന കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കർണാടക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗുരപ്പ നായിഡുവിനെതിരെയാണ് പാർട്ടി നടപടി. കർണാട പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ അച്ചടക്ക സമതി അദ്ധ്യക്ഷന്‍ കെ റഹ്മാൻ ഖാൻ ആണ് ഗുരപ്പയെയാണ് പുറത്താക്കിയത്.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്കാണ് ഗുരപ്പയെ മാറ്റിനിര്‍ത്തിയത്. പീഡനകേസില്‍ പരാതിയിൽ ഗുരപ്പയ്ക്കെതിരെ കർണാടക ചേന്നമ്മക്കരെ അച്ചുകാട്ട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പാര്‍ട്ടി നടപടി. ബിജിഎഎസ് ബ്ലൂം എന്ന സ്കൂളിന്‍റെ ചെയർമാൻ കൂടിയാണ് ഇയാള്‍.
ഇതേ സ്കൂളിലെ അദ്ധ്യാപികയാണ് ഗുരപ്പക്കെതിരെ പരാതി നൽകിയത്. ഗുരപ്പ തന്നെ സ്കൂളിൽ വച്ച് പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെനന്നുമാണ് പരാതിയിൽ പറയുന്നത്. വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയും ലൈംഗിക ചൂഷണം ചെയ്തെന്നും പരാതിയിൽ പറയുന്നു.
Discussion about this post