തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊന്നക്കേസിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിസാമിനെ യൂഡിഎഫ് എംഎല്‍എയായ കോണ്‍ഗ്രസ് നേതാവ് സന്ദര്‍ശിച്ചുവെന്ന് ആരോപണം.നിസാമിനെ ജയിലെത്തി കോണ്‍ഗ്രസ് നേതാവ് സന്ദര്‍ശിച്ചുവെന്ന് സിപിഎം നേതാവ് ബാബു എം പാലിശ്ശേരിയാണ് ആരോപണം ഉന്നയിച്ചത്. ഫെബ്രുവരി മൂന്നിനാണ് എംഎല്‍എ ജയിലില്‍ എത്തി കൂടിക്കാഴ്ച നടത്തിയത്. ജയില്‍ രേഖ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. എന്താണ് ഇവര്‍ സംസാരിച്ചതെന്ന് വ്യക്തമല്ലെന്നും ബാബു എം പാലിശ്ശേരി പറഞ്ഞു.
അതേസമയം കേസന്വേഷണത്തില്‍ യാതൊരു ഇടപെടലും ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസിലെ പ്രമുഖനായ എംഎല്‍എ സമര്‍ദ്ദം ചെയ്ുത്തിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. നിസാമുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഈ എംഎല്‍എ. മുന്‍പ് പല കേസുകളിലും ഈ നേതാവ് നിസാമിനെ സഹായിച്ചിരുന്നതായി പോലിസ് ഉദ്യോഗസ്ഥര്‍ക്കുമറിയാം. കൊക്കൈന്‍ കേസിലും ഈ എംഎല്‍എ ഇടപെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു.
Discussion about this post