ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന്റെ വാര്‍ത്തകളാണ് ദിവസവും പുറത്തുവരുന്നത്. ബോധവല്‍ക്കരണം ശക്തിമാണെങ്കിലും വീണ്ടും ആളുകള്‍ ഈ തട്ടിപ്പിന് ഇരയാവുകയാണ്. ഇപ്പോഴിതാ മുംബൈയില്‍ 26 കാരിയ്ക്ക് അടുത്തിടെ സംഭവിച്ചത് ഞെട്ടിക്കുന്നതാണ്. ഡിജിറ്റല്‍ ദേഹപരിശോധനയും ആവശ്യമുണ്ടെന്ന് പറഞ്ഞ തട്ടിപ്പ് സംഘം യുവതിയുടെ വസ്ത്രങ്ങളഴിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച യുവതിയുടെ പക്കല്‍ നിന്ന് തട്ടിപ്പുകാര്‍ 1.7 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി, നവംബര്‍ 19 ന് തട്ടിപ്പുകാര്‍ തന്നെ വിളിച്ച് ഡല്‍ഹി പോലീസ് ഓഫീസര്‍മാരാണെന്ന് പരിചയപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. നിലവില്‍ ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേയ്സിന്റെ സ്ഥാപക ചെയര്‍മാനുമായ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിനിടെയാണ് തന്റെ പേരും പുറത്തുവന്നതെന്ന് ഇവര്‍ പറഞ്ഞതായി യുവതി വ്യക്തമാക്കുന്നു.
തട്ടിപ്പുകാര്‍ യുവതിയെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. സംഭാഷണം പിന്നീട് വീഡിയോ കോളിലേക്ക് മാറുകയും ‘ഡിജിറ്റല്‍ അറസ്റ്റിലാണെന്ന്’ പറയുകയും ചെയ്തു. ചോദ്യം ചെയ്യല്‍ തുടരാന്‍ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യാന്‍ തട്ടിപ്പുകാര്‍ യുവതിയോട് ആവശ്യപ്പെട്ടു.
ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പരിശോധിക്കാന്‍ 1,78,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് തട്ടിപ്പുകാര്‍ പറഞ്ഞു. ബോഡി വെരിഫിക്കേഷന്‍ ആവശ്യമാണെന്ന് പറഞ്ഞ് വീഡിയോ കോളിനിടെ വസ്ത്രം അഴിപ്പിക്കുകയായിരുന്നു തട്ടിപ്പുകാരുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് യുവതി തുക കൈമാറിയത്.
പിന്നീട് താന്‍ പറ്റിക്കപ്പെട്ടുവെന്ന് മനസിലാക്കിയ അവര്‍ നവംബര്‍ 28 ന് പോലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു. ഭാരതീയ ന്യായ സന്‍ഹിത്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ് എന്നി വകുപ്പുകള്‍ പ്രകാരം കേസെടുത്തു, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
Discussion about this post