ധാക്ക: ഹിന്ദു മത പീഡനം തുടർന്ന് ബംഗ്ലാദേശ് സർക്കാർ. ഇസ്കോണിന്റെ രണ്ടാമത്തെ ഹിന്ദു സന്യാസി ശ്യാം ദാസ് പ്രഭു ബംഗ്ലാദേശിൽ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ശനിയാഴ്ച ചാട്ടോഗ്രാമിൽ രണ്ട് ഹിന്ദു സന്യാസിമാരെ കൂടെ കാണാതായതായി റിപ്പോർട്ട്. അറസ്റ്റിലായ ആത്മീയ നേതാവ് ചിൻമോയ് കൃഷ്ണ ദാസിൻ്റെ രണ്ട് ശിഷ്യരെയാണ് കാണാതായതായി ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) കൊൽക്കത്ത വക്താവ് രാധാരമൺ ദാസ് വെളിപ്പെടുത്തിയത്.
“ഇവരെ കാണുമ്പോൾ തീവ്രവാദികളെപ്പോലെ തോന്നുന്നുണ്ടോ ? ഒരു കാരണവുമില്ലാതെ ബംഗ്ലാദേശ് പോലീസ് ഈ ഹിന്ദു സന്യാസിമാരെ അറസ്റ്റ് ചെയ്തിരിക്കുന്നു.” നാല് ഹിന്ദു പുരോഹിതരുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് രാധാ രമൺ ദാസ് തന്റെ സമൂഹ മാദ്ധ്യമത്തിൽ എഴുതി
അതേസമയം ചിൻമോയ് കൃഷ്ണ ദാസിന് ഭക്ഷണം എത്തിക്കാൻ പോയ ശ്യാം ദാസ് പ്രഭുവിനെയും മറ്റ് രണ്ട് ഇസ്‌കോൺ ഭക്തരെയും അറസ്റ്റ് ചെയ്തതിനെക്കുറിച്ചോ തടങ്കലിൽ വച്ചതിനെ കുറിച്ചും ഇതുവരെ ഔദ്യോഗിക പ്രതികരണം ഒന്നും വന്നിട്ടില്ല. എന്നാൽ പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം വാറൻ്റില്ലാതെയാണ് അധികാരികൾ ഇവരെ തടങ്കലിൽ വച്ചിരിക്കുന്നത്.
കുറഞ്ഞത് നാല് ഹിന്ദു പുരോഹിതന്മാരെങ്കിലും കസ്റ്റഡിയിലുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ ഇന്ത്യയിലേക്ക് പോകുന്ന ചില പുരോഹിതന്മാരെ ഇസ്‌കോൺ ബംഗ്ലാദേശ് തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
Discussion about this post