ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇൻഡി സഖ്യത്തിലെ പ്രധാന സഖ്യ കക്ഷിയായ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ
കോൺഗ്രസ്സിന്റെ മുൻ ഭരണകാലം വളരെ ദയനീയമായിരുന്നുവെന്നും അവരുടെ കീഴിൽ ഡൽഹിയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയിരുന്നു എന്നുമാണ് കെജ്രിവാൾ ആരോപിച്ചത്. അടുത്ത ഫെബ്രുവരിയോടെ നടക്കാൻ പോകുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസിനെതിരെ കെജ്രിവാൾ ആക്രമണം കടുപ്പിച്ചത്.
10 വർഷം മുമ്പ് ജനങ്ങൾ എന്നെ മുഖ്യമന്ത്രിയാക്കി. വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നിങ്ങൾ എന്നോട് ആവശ്യപ്പെട്ടു, ഞാൻ അത് ചെയ്തു. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ 8-10 മണിക്കൂർ വൈദ്യുതി മുടങ്ങാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആളുകൾക്ക് ഇൻവെർട്ടറുകളും ജനറേറ്ററുകളും ഉപയോഗിക്കേണ്ടതില്ല,” കെജ്‌രിവാൾ പറഞ്ഞു.
തൻ്റെ പിൻഗാമിയും ഇപ്പോഴത്തെ ഡൽഹി മുഖ്യമന്ത്രിയുമായ അതിഷിക്കൊപ്പം കൽക്കാജി നിയമസഭാ മണ്ഡലത്തിൽ ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൽക്കാജി നിയമസഭാംഗമാണ് നിലവിലെ മുഖ്യമന്ത്രി ആതിഷി.
Discussion about this post