ഭുവനേശ്വർ: ഡിജിറ്റൽ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ എന്നിവ മൂലമുണ്ടാകുന്ന ഭീഷണികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 59-ാമത് ഡയറക്ടര് ജനറല്മാരുടെയും ഇന്‌സ്‌പെക്ടര് ജനറല്മാരുടെയും അഖിലേന്ത്യാ കോണ്ഫറന്‌സിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പോലീസുകാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് മോദി നിര്‌ദ്ദേശിച്ചു.ബംഗ്ലാദേശ്, മ്യാന്മര് അതിര്ത്തികളില് ഉയര്ന്നുവരുന്ന സുരക്ഷാ ആശങ്കകള്, നഗര പോലീസിലെ പ്രവണതകള്, എന്നിവയെക്കുറിച്ച് ചര്ച്ചകള് നടന്നതായി ഔദ്യോഗിക പ്രസ്താവനയില് പറയുന്നു.
തീവ്രവാദം, ഇടതുപക്ഷ തീവ്രവാദം, സൈബര് കുറ്റകൃത്യങ്ങള് , സാമ്പത്തിക സുരക്ഷ, കുടിയേറ്റം, തീരദേശ സുരക്ഷ, മയക്കുമരുന്ന് കടത്ത് എന്നിവയുൾപ്പെടെ ദേശീയ സുരക്ഷയ്ക്ക് നിലവിലുള്ളതും ഉയർന്നുവരുന്നതുമായ വെല്ലുവിളികളെക്കുറിച്ചും ചർച്ചകള് നടന്നു എന്നാണ് വിവരം . ഡിജിറ്റൽ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ എന്നിവ സൃഷ്ടിക്കുന്ന ഭീഷണികളെ പ്രതിരോധിക്കുന്നതിനായി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആസ്പിരേഷണൽ ഇന്ത്യ എന്നീ ഇന്ത്യയുടെ ഇരട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശക്തി ഉപയോഗപ്പെടുത്തി വെല്ലുവിളിയെ ഒരു അവസരമാക്കി മാറ്റാൻ പ്രധാനമന്ത്രി പോലീസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.
വികസിത് ഭാരത് എന്ന ആശയത്തിനൊപ്പം രാജ്യത്തിന്റെ പോലീസ് സേനയിലും നവീകരണങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന കോൺഫറൻസിൽ ഡിജിപി, ഐജി റാങ്കിലുള്ള 250ഓളം ഉദ്യോഗസ്ഥർ നേരിട്ടും, 750ഓളം പേർ ഓൺലൈനായും പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയവും ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Discussion about this post