ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് ആഞ്ഞുവീശിയതോടെ തമിഴ്നാട്ടിൽ വന്‍ നാശനഷ്ടം. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരണം 13 ആയി. ഒൻപത് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി നൽകി.
തിരുവണാമലയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രാവിലെ എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്. അണ്ണാമലയാർ മലയുടെ അടിവാരത്തിലുള്ള നിരവധി വീടുകൾക്കക്ക് ഉരുൾപൊട്ടലില്‍ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. പാറക്കഷ്ണങ്ങളും മണ്ണും വീടുകൾക്ക് മുകളിലേക്ക് വീണ് 3 വീടുകൾ പൂർണമായി മണ്ണിന് അടിയിലായി. കുട്ടികൾ അടക്കം 7 പേരെ കാണാതായതായെന്ന് നാട്ടുകാർ പറഞ്ഞു.
അതേസമയം തമിഴ്നാട്ടിൽ
ചെന്നൈ, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളില്‍ ഉള്‍പ്പെടെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ – നാഗർകോവിൽ വന്ദേഭാരത് അടക്കം 10 ട്രെയിനുകൾ പൂർണമായി റദ്ദാക്കിയിട്ടുണ്ട്. രാവിലെ 9:45ന് പുറപ്പെടേണ്ട ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസും (16127) റദ്ദാക്കി. അഞ്ച് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. 10 ട്രെയിനുകൾ വഴിതിരിച്ചു വിട്ടിട്ടുണ്ട്. വിക്രവാണ്ടിക്കും മുണ്ടിയാംപക്കത്തിനും ഇടയിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.
കേരളത്തിൽ അതിശക്തമായ മഴയെ തുടർന്ന് ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് ആണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് ഈ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Discussion about this post