ഭൂമിയെ ഞെരുക്കുന്ന ഏറ്റവും വലിയപ്രശ്‌നമാണ് മാലിന്യ പ്രശ്‌നം. ഇത് പരിഹരിക്കാൻ പ്ലാസ്റ്റിക് തിന്നുന്ന പ്രാണികൾക്ക് കഴിയുമെന്ന് ശാസത്രഞ്ജർ പുതിയ പഠനത്തിൽ കണ്ടെത്തി. കെനിയൻ മീൽ വേമിന്റെ ലാർവകൾക്കാണ് പ്ലാസ്റ്റിക് തിന്നാൻ കഴിയുന്നത്. ആഫ്രിക്കയിലാണ് ഈ പ്രാണികൾ ഉള്ളത്.
പ്രകൃതിദത്ത പ്ലാസ്റ്റിക് കഴിക്കുന്ന ഈ പ്രാണികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വേഗത്തിലും കാര്യക്ഷമമായും ഇല്ലാതാക്കാൻ സഹായിക്കുന്ന പുതിയ ഉപകരണമായി മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് ‘ ഇന്റർനാഷണൽ സെന്റർ ഓഫ് ഇൻസെക്റ്റ് ഫിസിയോളജി ആൻഡ് ഇക്കോളജിയിലെ മുതിർന്ന ശാസ്ത്രജ്ഞയും ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയുമായ ഫാത്തിയ ഖാമിസ് പറഞ്ഞു.
ആൽഫിറ്റോബിയസ് ഇരുണ്ട വണ്ടിന്റെ പ്യൂപ്പയാണ് ഈ വിരയായി മാറുന്നത് എന്നാണ് ഖമീസും സംഘവും കണ്ടെത്തിയത്. സ്‌റ്റൈറോഫോമിലെ പ്രധാന ഘടകമായ പോളിസ്‌റ്റൈറൈനെ തകർക്കാൻ കഴിയുന്ന എൻസൈമുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ ഉള്ളത് കൊണ്ടാണ് പ്ലാസ്റ്റിക് ഇവ ഭക്ഷിക്കുന്നത്. വിരയുടെ കഴിവുകൾ പരിശോധിക്കുന്നതിനായി, ഗവേഷകർ ഒരു മാസത്തെ പരീക്ഷണം നടത്തുകയും ചെയ്തിരുന്നു.
Discussion about this post