മരണശേഷം ഒരു പെണ്‍കുട്ടിയെ വിചാരണ ചെയ്യാനൊരുങ്ങുകയാണ് ജപ്പാന്‍. 17 കാരിയായ ഈ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിനിടെ മറ്റൊരു സ്ത്രീയുടെ മരണത്തിന് കാരണമായെന്നതാണ് കാരണം.് അധികൃതരുടെ ഈ വിചിത്രമായ തീരുമാനം വന്‍വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 31 -ന് യോകോഹാമ സ്റ്റേഷന് മുകളിലുള്ള ന്യൂവുമണ്‍ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് ദാരുണമായ സംഭവം നടന്നത്. ചിബ പ്രിഫെക്ചറില്‍ നിന്നുള്ള പെണ്‍കുട്ടി 12 -ാം നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു.
ആ സമയത്ത് കെട്ടിടത്തിന് താഴെ സുഹൃത്തുക്കളോടൊപ്പം അതുവഴി നടക്കുകയായിരുന്ന ചിക്കാക്കോ ചിബ എന്ന 32 -കാരിയുടെ മേലേക്കാണ് അവള്‍ വീണത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.17 -കാരി ഒരു മണിക്കൂറിനുള്ളില്‍ മരിച്ചു. അന്ന് വൈകുന്നേരത്തോടെ ചിബയും മരിച്ചു.
പെണ്‍കുട്ടിക്ക് തന്റെ പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യുമെന്ന് ന്യായമായും മനസ്സിലാക്കാന്‍ കഴിയുന്ന പ്രായമായിരുന്നു എന്ന് പൊലീസ് വാദിച്ചു. തല്‍ഫലമായി, മരിച്ച പെണ്‍കുട്ടിക്കെതിരെ ‘മരണത്തിന് കാരണമായ ഗുരുതരമായ അശ്രദ്ധ’ എന്ന കുറ്റം ചുമത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് സംഭവം വിവാദമായത്. മരിച്ച പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ട് എന്താണ് കാര്യം, ഇത് പണം ദുര്‍വിനിയോ?ഗം ചെയ്യലാണ് എന്നാണ് പ്രധാനമായും ആളുകള്‍ വിമര്‍ശിച്ചത്. എന്നാല്‍, നിയമവിദഗ്ദ്ധരില്‍ പലരും പറയുന്നത്.
ഈ കേസ് മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പാകുമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം ഈ പൊട്ടന്മാര്‍ എന്താണ് ചെയ്യുന്നതെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
Discussion about this post