കൊച്ചി; മലയാള സിനിമയിലെ മിന്നും താരങ്ങളാണ് അനുശ്രീയും അദിതി രവിയും. ഇരുവരും കൈനിറയെ ചിത്രങ്ങളുമായി സിനിമയിൽ സജീവമാണ്. ചില ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടും ഉണ്ട്. അദിതിയ്ക്കും അനുശ്രീയ്ക്കും ഇടയിൽ വലിയ സൗഹൃദമാണ് ഉള്ളത്. പലപ്പോഴും പല വേദികളിലും പരിപാടികളിലും അനുശ്രീയും അദിതിയും ഒന്നിച്ച് എത്താറുണ്ട്.
ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ അദിതി പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ അനുശ്രീ ഇട്ട കമന്റ് വൈറലാവുകയാണ്. രസകരമായ കമന്റാണ് ഇത് എന്നതാണ് കാരണം. ഡിസംബറിനെ സ്വാഗതം ചെയ്ത് കൊണ്ട് അദിതി പങ്കുവച്ച ഫോട്ടോകളാണ് ഇൻസ്റ്റഗ്രാമിൽ വൈറലാവുന്നത്.
വിഷ്ണു സന്തോഷ് പകർത്തിയ ചിത്രങ്ങളിൽ ബ്ലാക്ക് കോട്ടും സ്യൂട്ടും ധരിച്ച് അല്പം ഗ്ലാമറസ്സ് ആയിട്ടാണ് അദിതിയെ കാണുന്നത്. ഡീപ് നെക്കുള്ള കോട്ടിന്റെ ബട്ടൺ അദിതി അഴിക്കാൻ ഒരുങ്ങുന്നത് പോലെയാണ് ആദ്യത്തെ ഒരു ചിത്രം. അതുകൊണ്ട് തന്നെ പോസ്റ്റിന് താഴെ ‘വേണ്ട വേണ്ട വേണ്ട’ എന്ന കമന്റുമായി അനുശ്രീ എത്തി. ദേഷ്യം നിറഞ്ഞ മുഖമുള്ള ഇമോജിയാണ് അതിന് അദിതി രവിയുടെ റിപ്ലേ.
Discussion about this post