ഓടുന്ന ട്രെയിനിന് മുകളില്‍ ഓടിനടന്ന് നൃത്തം ചെയ്യുന്ന ബംഗ്ലാദേശി യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘ദി മെം പാര്‍ട്ടി’ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വൈറലായ വീഡിയോയ്ക്ക് കൂടുതലും വിമര്‍ശനങ്ങളാണ് വരുന്നത്. ഇവര്‍ക്ക് തലയ്ക്ക് നല്ല സുഖമില്ലെന്നാണ് തോന്നുന്നതെന്ന് ചിലര്‍ കമന്റില്‍ കുറിച്ചു.
ബംഗ്ലാദേശില്‍ എവിടെ നിന്ന് പകര്‍ത്തിയതാണ് വീഡിയോ എന്നത് വ്യക്തമല്ല. സ്ത്രീ ഒരു കോച്ചില്‍ നിന്ന് മറ്റൊന്നില്‍ നിന്ന് ഓടുന്നതും ചാടുന്നതും കാണാം. തീവണ്ടിയും വളരെ വേഗത്തില്‍ നീങ്ങുന്നതായാണ് കാണപ്പെടുന്നത്.
യുവതിയുടെ ഈ പ്രവൃത്തിയെ പ്രശസ്ത ഹോളിവുഡ് ഫ്രാഞ്ചൈസിയായ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസുമായി ഒരാള്‍ താരതമ്യം ചെയ്തു. ”ഫാത്തിമ ദി ഫ്യൂരിയസ്,” എന്നായിരുന്നു കമന്റ്.
ട്രെയിനുകള്‍ക്ക് മുകളില്‍ കയറുന്നത് അത്യന്തം അപകടകരമാണ്. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ഇന്ത്യന്‍ പോലീസും ഇന്ത്യന്‍ റെയില്‍വേയും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാസ്തവത്തില്‍, 1989 ലെ റെയില്‍വേ ആക്ട് പ്രകാരം, സെക്ഷന്‍ 156 പ്രകാരം ട്രെയിനിന്റെ മേല്‍ക്കൂരയില്‍ യാത്ര ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
മുന്നറിയിപ്പ് നല്‍കിയതിന് ശേഷവും ഒരു യാത്രക്കാരന്‍ മേല്‍ക്കൂരയില്‍ യാത്ര ചെയ്യുന്നത് തുടരുകയാണെങ്കില്‍, അവര്‍ക്ക് മൂന്ന് മാസം വരെ തടവോ 500 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
View this post on Instagram









Discussion about this post