ബംഗ്ലാദേശില്‍ ഒരു ഹിന്ദു സന്യാസിയെ അറസ്റ്റ് ചെയ്തതിനെതിരായി നടന്ന പ്രതിഷേധത്തിനിടെ ത്രിപുരയിലെ അഗര്‍ത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷനെതിരെ നടന്ന അതിക്രമത്തില്‍ അപലപിച്ച് ഇന്ത്യ തിങ്കളാഴ്ച അപലപിച്ചു. ബംഗ്ലാദേശിലെ ഹിന്ദു സന്യാസി ചിന്‍മോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിലും രാജ്യമൊട്ടാകെ ഹിന്ദുക്കള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും തിങ്കളാഴ്ച നിരവധി ആളുകള്‍ ബംഗ്ലാദേശ് മിഷനു സമീപം റാലി നടത്തിയപ്പോഴായിരുന്നു അതിക്രമം നടന്നത്.
‘അഗര്‍ത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷനില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ സംഭവം ഖേദകരമാണ്. നയതന്ത്ര, കോണ്‍സുലാര്‍ സ്വത്തുക്കള്‍ ഒരു കാരണവശാലും ലക്ഷ്യം വയ്ക്കരുത്,’ വിദേശകാര്യ മന്ത്രാലയം പിന്നീട് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലും രാജ്യത്തുടനീളമുള്ള മറ്റ് ഡെപ്യൂട്ടി, അസിസ്റ്റന്റ് ഹൈക്കമ്മീഷനുകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, നവംബര്‍ 29 ന് ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് MEA ബംഗ്ലാദേശിനോട് ആശങ്ക ഉന്നയിച്ചിരുന്നു, ന്യൂനപക്ഷങ്ങള്‍ക്കെതിരായ വര്‍ദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളെ ‘മാധ്യമങ്ങളുടെ അതിശയോക്തി’ എന്ന് തള്ളിക്കളയാനാവില്ലെന്ന് ഇന്ത്യ പറഞ്ഞു.മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്ന് എംഇഎ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post