ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ആയുഷ് ഷാജി (ആലപ്പുഴ), ശ്രീദീപ് (പാലക്കാട്) മുഹമ്മദ് ജബ്ബാര്‍ (കണ്ണൂര്‍), ദേവാനന്ദ്(മലപ്പുറം)മുഹമ്മദ് ഇബ്രാഹിം(ലക്ഷദ്വീപ്)എന്നിവരാണ് മരിച്ചവര്‍.
രണ്ടു പേരുടെ നില അതീവഗുരുതരം. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിതവേഗതയില്‍ കെഎസ്ആര്‍ടിസി ബസില്‍ വന്നിടിക്കുകയായിരുന്നു.
കളര്‍കോട് ജംക്ഷനു സമീപമാണ് അപകടം നടന്നത്. വൈറ്റിലയില്‍നിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
10 പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചത്. പ്രതികൂല കാലാവസ്ഥയാകാം അപകടത്തിന് കാരണമെന്നും ദൃക് സാക്ഷികൾ പറയുന്നു.
Discussion about this post