ക്രെംലിൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വാർഷിക ഇന്ത്യ-റഷ്യ ഉച്ചകോടിക്കായി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമർ പുടിൻ 2025 ൽ ഇന്ത്യ സന്ദർശിക്കുമെന്ന് വ്യക്തമാക്കി റഷ്യ. “പ്രസിഡൻ്റ് പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം ലഭിച്ചു, അദ്ദേഹത്തിൻ്റെ സന്ദർശന തീയതി 2025 ൻ്റെ തുടക്കത്തിൽ നിശ്ചയിക്കും,” റഷ്യൻ ഉദ്യോഗസ്ഥൻ യൂറി ഉഷാക്കോവ് ഒരു ബ്രീഫിംഗിൽ വ്യക്തമാക്കി.
യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള അന്താരാഷ്ട്ര പിരിമുറുക്കങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ സ്വാധീനിക്കുന്നത് തുടരുകയാണ്. അപ്പോഴും ന്യൂ ഡൽഹിയും മോസ്കോയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ് ഈ പ്രഖ്യാപനം എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിരോധം, ഊർജം, വ്യാപാരം തുടങ്ങിയ നിർണായക മേഖലകളിൽ തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിലാണ് പുടിൻ്റെ ഇന്ത്യാ സന്ദർശനം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് കരുതപ്പെടുന്നത്.
Discussion about this post