മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം വണ്ടൂർ അത്താണിക്കൽ സ്വദേശി ചെറക്കൽ ശരത് ബാബുവാണ് പോക്സോ കേസിൽ പിടിയിലായത്. പെൺകുട്ടിയുടെ വീട്ടിലേക്ക് ജോലിക്കെത്തിയതായിരുന്നു പ്രതി. തുടർന്ന് കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പീഡനത്തെ തുടർന്ന് വിഷാദത്തിലായ പെൺകുട്ടിയെ സ്‌കൂളിൽ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് രണ്ട് വർഷം മുൻപ് നടന്ന സംഭവം കുട്ടി സ്കൂൾ അധികൃതരോട് പറഞ്ഞത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post