മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് റിപ്പോർട്ട്. ഏതാനും ദിവസങ്ങൾ കൂടി അദ്ദേഹത്തിന് താനെയിൽ തുടരേണ്ടി വരും. പുതിയ മഹായുതി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഡിസംബർ അഞ്ചിന് വൈകുന്നേരം ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുമ്പോൾ ഏകനാഥ് ഷിൻഡെയ്ക്ക് പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് സൂചന.
തൊണ്ടയിലെ അണുബാധയും കടുത്ത പനിയും മൂലം കഴിഞ്ഞ ദിവസമാണ് ഏകനാഥ് ഷിൻഡെയെ താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സത്താറ ജില്ലയിലെ സ്വന്തം ഗ്രാമം സന്ദർശിച്ചതിന് ശേഷമാണ് ഷിൻഡെയുടെ ആരോഗ്യനില വഷളായത്.
ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിലും, വീഡിയോ കോൺഫറൻസിംഗിലൂടെ ‘മഹാപരിനിർവാൻ ദിവസുമായി’ ബന്ധപ്പെട്ട ചർച്ചകളിൽ ഷിൻഡെ പങ്കെടുക്കും എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നത് വരെ അദ്ദേഹം താനെയിലെ വസതിയിൽ തുടരും എന്നാണ് സൂചന.
Discussion about this post