വിചിത്രമായ പല ഫാഷന്‍ ട്രെന്‍ഡുകളും നമ്മളെ അമ്പരപ്പിക്കാറുണ്ട്. ആരു ചിന്തിക്കാത്ത തരത്തിലുള്ള ഐഡിയകളാണ് ഫാഷനിലില്‍ പലപ്പോഴും കടന്നുവരുന്നത്. ഇത്തരത്തിലുള്ള പലതും സോഷ്യല്‍മീഡിയയില്‍ വളരെപ്പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ മത്സ്യങ്ങള്‍ കൊണ്ടുള്ള വസ്ത്രവും ബാഗുമൊക്കെ ശ്രദ്ധ നേടുകയാണ്.
പ്രശസ്ത സമൂഹമാധ്യമ ഇന്‍ഫ്‌ളുവന്‍സറായ നേനാവത് തരുണാണ് ഇത്തരത്തിലുള്ള ഒരു പുതിയ ഫാഷന്‍ പങ്കുവെച്ചിരിക്കുന്നത്. തരുണിന്റെ ഡ്രെസ് കോഡ് കണ്ട് അമ്പരന്നു നില്‍ക്കുകയാണ് നെറ്റിസണ്‍സ്. വസത്രം മാത്രമല്ല ആഭരണവും ബാഗുമൊക്കെ പല വലിപ്പത്തിലുള്ള മത്സ്യങ്ങള്‍ കൊണ്ടുള്ളതാണ്.
പുതിയ ഫാഷന്‍ എന്ന കുറിപ്പോടെയാണ് തരുണ്‍ വിഡിയോ പങ്കുവച്ചത്. വിഡിയോയ്ക്കു താഴെ രസകരമായ നിരവധി കമന്റുകളും എത്തി. ഹാന്‍ഡ് ബാഗ് അതിമനോഹരമായിരിക്കുന്നു എന്നായിരുന്നു വിഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തത്. വല്ലാത്ത ഫാഷനായി പോയി, പൂച്ചയെങ്ങാനും കണ്ടാല്‍ ഉടുതുണിയില്ലാതെ ഓടേണ്ടി വരുമെന്നായിരുന്നു ചിലരുടെ അഭിപ്രായം.
View this post on Instagram
Discussion about this post