മത്സ്യങ്ങളിലും ജീവനെടുക്കാന്‍ കഴിവുള്ള അപകടകാരികളുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. കണ്ടാല്‍ പാവങ്ങളെന്ന് തോന്നുമെങ്കില്‍ ശരീരമാസകലം മാരകമായ വിഷാംശം നിറഞ്ഞതും അക്രമകാരികളായതുമായ അനേകം മത്സ്യങ്ങള്‍ സമുദ്രത്തിലുണ്ട്. ഇവയെ സ്പര്‍ശിക്കുന്നത് തന്നെ പലപ്പോഴും ജീവനെടുത്തേക്കാം. ഇനി ഏതൊക്കെയാണ് ഈ ഭീകരന്മാര്‍ എന്ന് നോക്കാം
സ്റ്റോണ്‍ ഫിഷ്- പസഫിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളിലെ തീരപ്രദേശങ്ങളില്‍ കാണപ്പെടുന്നു. ഇവയുടെ പുറമേയുള്ള മുള്ളുകളില്‍ നിറയെ ഹൃദയം, ചര്‍മ്മം, നാഡീവ്യവസ്ഥ എന്നിവയെ ബാധിക്കുന്ന വിഷവസ്തുക്കളുടെ ശക്തമായ സാന്നിധ്യമുണ്ട്.
ഇലക്ട്രിക് ഈല്‍- തെക്കേ അമേരിക്കയിലെ നദികളില്‍ കാണപ്പെടുന്നു. 600 വോള്‍ട്ട് വരെ ഷോക്ക് ഉണ്ടാക്കാനുള്ള ശേഷിയുണ്ട്. ഇവ നല്‍കുന്ന ഷോക്കില്‍ മരണം തന്നെ സംഭവിക്കാം
ലയണ്‍ഫിഷ്- ഇന്‍ഡോ-പസഫിക് മേഖലയില്‍ നിന്നുള്ള വിഷമത്സ്യങ്ങള്‍. വിഷാംശമുള്ള മുള്ളുകള്‍ ഏറ്റാല്‍ കഠിനമായ വേദനയും വീക്കവും ഉണ്ടാവും. വിഷം കൂടിപ്പോയാല്‍ കോമാവസ്ഥയോ മരണമോ ആകും ഫലം.
പിരാന – തെക്കേ അമേരിക്കയില്‍ നിന്നുള്ള ശുദ്ധജല മത്സ്യം. മൂര്‍ച്ചയുള്ള പല്ലുകള്‍ക്കും അക്രമണാത്മക സ്വഭാവത്തിനും പേരുകേട്ടവര്‍. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇരയുടെ മാംസം കാര്‍ന്നുതിന്ന് ഇവ അസ്ഥികൂടമാക്കും.
ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് – ലോകത്തിലെ ഏറ്റവും അപകടകാരികളായ സ്രാവുകളില്‍ ഒന്നായാണ് ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകള്‍ കണക്കാക്കപ്പെടുന്നത്. ഭീമാകാരമായ വലിപ്പം, ശക്തമായ താടിയെല്ലുകള്‍, മൂര്‍ച്ചയുള്ള പല്ലുകള്‍ എന്നിവ ഇവയെ ക്രൂരന്മാരായ വേട്ടക്കാരാക്കുന്നു.
ബോക്‌സ് ജെല്ലിഫിഷ് – പസഫിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളിലെ തീരക്കടലില്‍ കാണപ്പെടുന്നു. ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവികളില്‍ ഒന്ന്. ഇവ മരണകാരണമാണ്.
Discussion about this post