ന്യൂഡൽഹി : ഇന്ത്യയിലെ ട്രെയിൻ യാത്രക്കാക്ക് സന്തോഷ വാർത്ത. ട്രെയിനുകളിലെ യാത്രക്കാർക്ക് അവരുടെ ട്രെയിൻ ഷെഡ്യൂൾ ചെയ്ത സമയത്തിനേക്കാൾ രണ്ടോ അതിലധികമോ മണിക്കൂർ വൈകിയാൽ സൗജന്യ ഭക്ഷണം നൽകാൻ പദ്ധതിയിട്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. എല്ലാ ട്രെയിനുകൾക്കും ഇത് ബാധകമല്ല .
രാജധാനി, ശതാബ്ദി, തുരന്തോ എക്‌സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കായാണ് ഇത്തരം സേവനങ്ങൾ ലഭ്യമാകുന്നത്.
ഇത് കൂടാതെ ട്രെയിൻ വൈകിയാൽ മുഴുവൻ റീഫണ്ടും യാത്രക്കാർക്ക് നൽകുന്നതാണ്. ട്രെയിൻ മൂന്ന് മണിക്കൂറിലധികം വൈകുകയോ വഴി തിരിച്ചുവിടുകയോ ചെയ്താൽ യാത്രക്കാർക്ക് അവരുടെ ടിക്കറ്റുകൾ റദ്ദാക്കുകയോ ബുക്കിംഗ് ആപ്പ് വഴി റീഫണ്ട് ക്ലെയിം ചെയ്യുകയോ ചെയ്യാം. റെയിൽവേ കൗണ്ടറിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ പണം തിരികെ ലഭിക്കുന്നതിന് നേരിട്ടെത്തി റദ്ദാക്കണം.
റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണ സ്റ്റാളുകൾ ദീർഘനേരം പ്രവർത്തിക്കുന്ന സംവിധാനങ്ങൾ സംഘടിപ്പിക്കും. രാത്രി വൈകി യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) അധിക ജീവനക്കാരെ വിന്യസിപ്പിക്കുകയും ചെയ്യുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
Discussion about this post