കാന്‍ബറ: ലോകകപ്പില്‍ കന്നിമല്‍സരത്തിനിറങ്ങിയ അഫ്ഗാനിസ്ഥാന് തോല്‍വി. അയല്‍ക്കാരായ ബംഗ്ലാദേശിനോട് 105 റണ്‍സിനാണ് അഫ്ഗാന് തോറ്റത്. . 267 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റിംഗ് തുടങ്ങിയ അഫ്ഗാനിസ്ഥാന് 162 റണ്‍സിന് പുറത്തായി. 42.5 ഓവറില്‍ അഫ്ഗാനിസ്താന് ഓള് ഔട്ടാവുകയായിരുന്നു. ക്യാപ്റ്റന്‍ മുഹമ്മദ് നബി(44) മികച്ച പ്രകടനം പുറത്തെടുത്തു.
നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗഌദേശ് 50 ഓവറില്‍ 267 റണ്‍സെടുത്തു. ബംഗഌദേശിനെ മുശ്ഫിഖുറഹീമും (71) ശകീബ് ഹസനും (63) ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിലത്തെിച്ചത്.
Discussion about this post