കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്സിലേക്ക് ലോറി വന്നിടിച്ചു. സംഭവത്തിൽ ഒരാൾ മരണപെട്ടു 16 പേർക്ക് പരിക്കുണ്ട്. കൊല്ലം ആര്യങ്കാവ് പഴയ റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെ 3.45ന് ആണ് അപകടം നടന്നത് . സേലം സ്വദേശി ധനപാലനാണ് മരിച്ചത്. അതേസമയം പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ബസിലേക്ക് ലോറി വന്നിടിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ ആശ്രദ്ധയാണ് അപകടകാരണമെന്നാണ് കരുതപ്പെടുന്നത് .40 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സേലത്തുനിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അയ്യപ്പദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു സംഘം . കുട്ടികളും പ്രായമായവരുമടക്കം 28 പേരാണ് ബസിലുണ്ടായിരുന്നത്
Discussion about this post