വിവാഹ പന്തലില്‍ പോലും പല പ്രശ്‌നങ്ങള്‍ കാരണം കല്യാണം മുടങ്ങി പോവുന്ന അവസ്ഥകള്‍ ഉണ്ടാവാറുണ്ട്. പലതരം വഴക്കുകള്‍ ഉണ്ടാവുന്നത് എല്ലാം വലിയ വാർത്തയാവാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ മുടങ്ങിയ ഒരു വിവാഹമാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ച .
ഡൽഹിയിലെ സാഹിബാബാദിലാണ് വൈറല്‍ സംഭവം. വിവാഹത്തിന് എത്തിയ വരൻ ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകാനെന്ന് പറഞ്ഞ് മുങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. ഇടയ്ക്കിടെ ഇങ്ങനെ ബാത്ത്റൂമിൽ പോകാനെന്നും പറഞ്ഞ് പോവുന്നത് വധുവിന്റെ ശ്രദ്ധയില്‍ പെട്ടതോടെ വധുവിന് സംശയം തോന്നി.
തുടർന്ന്, ബന്ധുക്കളെ പിന്നാലെ വിട്ടു കാര്യം അന്വേഷിച്ചപ്പോഴാണ് വരന്റെ കള്ളി വെളിച്ചത്തായത്. ബന്ധുക്കൾ ചെന്ന് നോക്കിയപ്പോള്‍ വിവാഹം നടക്കുന്ന മണ്ഡപത്തിന് പിന്നിലായി സുഹൃത്തുക്കൾക്കൊപ്പം ഇരുന്ന് മദ്യപിക്കുന്ന വരനെയാണ് കണ്ടത്. ഇതോടെ വിവാഹച്ചടങ്ങ് അലങ്കോലമായിത്തീരുകയും പോലീസ് എത്തുകയും ചെയ്തു.
വരമാല ചടങ്ങ് കഴിഞ്ഞതോടെയാണ് വരൻ അസ്വാഭാവികമായി പെരുമാറാൻ തുടങ്ങിയത്. ബാത്ത്‍റൂമിൽ പോകണമെന്ന് പറഞ്ഞ് വരൻ ഇടയ്ക്കിടെ മണ്ഡപത്തിൽ നിന്നും മുങ്ങാൻ തുടങ്ങി. ഇതോടെയാണ് വധുവിന്റെ വീട്ടുകാർക്ക് സംശയം തോന്നിയത്.
ഒടുവിൽ വധു തന്നെയാണ് തന്റെ വീട്ടുകാരോട് അയാളെ ഒന്ന് നോക്കിയിട്ട് വരൂ എന്ന് പറഞ്ഞത്. എന്തായാലും വിവാഹം യുവതിയും കുടുംബവും വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
Discussion about this post