ലോകത്ത് വളരെ വിചിത്രമായ പല ഭക്ഷണങ്ങളും ഭക്ഷണശീലങ്ങളുമുണ്ട്. പുഴുവിനെയും മറ്റ് കീടങ്ങളെയുമൊക്കെ ആഹാരമാക്കുന്നതും വലിയ പുതുമയുള്ള കാര്യങ്ങളല്ല. ഒരു പ്രദേശത്ത് നിലവിലുള്ള ഇത്തരം ആഹാരരീതികള്‍ മറ്റൊരു പ്രദേശത്തും സംസ്‌കാരത്തിലും ജീവിക്കുന്നവര്‍ക്ക് അറപ്പുളവാക്കുന്ന ഒന്നായി തോന്നുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ ഇത്തരത്തിലുള്ള വിചിത്രവും എന്നാല്‍ ശാസ്ത്രം പോലും മുന്നറിയിപ്പ് നല്‍കുന്നതുമായ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
കോബ്ര ഹാര്‍ട്ട്
വിയറ്റ്‌നാമില്‍ നിലവിലുള്ള ഒരു വിചിത്രഭക്ഷണമാണിത്. ജീവനോടിയിരിക്കുന്ന പാമ്പിനെ കീറി അതിന്റെ മിടിക്കുന്ന ഹൃദയം ഭക്ഷിക്കുകയാണ് ഇവര്‍ ചെയ്യുക. ഇതിന് വലിയ ആരോഗ്യഗുണങ്ങളുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇത് അപകടകരമായ ഒരു ഭക്ഷണമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അണുബാധയ്ക്കും ഭക്ഷ്യവിഷബാധയ്ക്കും അതിനൊപ്പം പരാദങ്ങള്‍ ശരീരത്തില്‍ ഉണ്ടാകുന്നതിനും ഇത് കാരണമാകും.
കാസു മര്‍സു
ഇതൊരു ഇറ്റാലിയന്‍ ചീസ് ഡിഷാണ്. അതായത് പുഴുവരിച്ച ചീസ്. നിങ്ങള്‍ കഴിക്കാനെടുക്കുമ്പോഴേക്കും ഇതില്‍ പുഴുക്കള്‍ നിരയ്ക്കുന്നുണ്ടാവും. ദുര്‍ഗന്ധത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ജീവനോടെയുള്ള ഈ പുഴുക്കളെ കഴിക്കുക എന്നത് ശരീരത്തിന് വളരെ നല്ലതാണത്രേ. എന്നാല്‍ ഏത് ഭക്ഷണം ജീര്‍ണ്ണിച്ചാലും ഉണ്ടാകുന്ന പ്രശ്‌നങ്ങളൊക്കെ ഇതിലും പ്രതീക്ഷിക്കാം.
ബുഷ്മീറ്റ്
ആഫ്രിക്കന്‍ ബുഷ്മീറ്റ് എന്നാല്‍ അതില്‍ വിവിധതരം മൃഗങ്ങളുടെ മാംസമുണ്ട്. അതില്‍ പ്രധാനമായും ജിറാഫുകളും ചിമ്പാന്‍സികളും പെടുന്നു. ഗൊറില്ലകളും ചിമ്പാന്‍സികളും മനുഷ്യനുമായി വളരെ അടുത്ത ഡിഎന്‍എ സാമ്യമുള്ളവരാണ്. ഇവയെ ഭക്ഷിക്കുന്നത് ഒരു തരത്തില്‍ നരഭോജനം പോലെയാണ്. അതിനാല്‍ വിദഗ്ധര്‍ ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എബോള ലോകത്ത് പടരാനിടയായത് ഈ പ്രവണതയിലൂടെയാണെന്നാണ് വിലയിരുത്തല്‍.
മുതലയിറച്ചി
മുതലയിറച്ചി ലോകത്തിന്റെ പല ഭാഗങ്ങളും ഭക്ഷണശീലത്തിന്റെ ഭാഗമാണ് കോഴിയുടെയും ഞണ്ടിന്റെയും മാംസത്തിന്റെ രുചികള്‍ ചേരുന്നതാണ് ഇവയുടെ രുചിയെന്നാണ് പറയപ്പെടുന്നത്. എന്തൊക്കെയായാലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇതിന് സാധിക്കുമെന്നാണ് പഠനം.
Discussion about this post