ന്യൂഡൽഹി : വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി കേന്ദ്ര സർക്കാർ. ഗുരുതര സ്വഭാവത്തിലുള്ള ദുരന്തം (Disaster of a severe nature) എന്ന ഗണത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയത്. വയനാടിനുള്ള പാക്കേജിലെ വിശദാംശങ്ങൾ നാളെ പ്രഖ്യാപിക്കും എന്നും കേന്ദ്രസർക്കാർ അറിയിച്ചു.
2219 കോടി രൂപയുടെ പാക്കേജ് എന്ന കേരള സർക്കാരിന്റെ ആവശ്യം അന്തർ മന്ത്രാലയ സമിതി പരിശോധിക്കുകയാണ് എന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. സഹായ ധനത്തിൽ തീരുമാനമെടുക്കുന്നത് മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ചാകും.
വ്യോമസേനാ രക്ഷാപ്രവർത്തനത്തിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമായി ചെലവായ 153 കോടി രൂപ കേരളത്തിന് നവംബർ 16ന് അനുവദിച്ചിട്ടുള്ളതായും കേന്ദ്രസർക്കാർ വ്യക്തമാക്കി. കേരളത്തിൻ്റെ
സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ 783 കോടി രൂപയുണ്ട് എന്നും കേന്ദ്രം അറിയിച്ചു.
Discussion about this post