തൃശ്ശൂര്‍ : മുതിർന്ന ബിജെപി നേതാവ് ഇ രഘുനന്ദനൻ അന്തരിച്ചു. 74 വയസ്സായിരുന്നു. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ബിജെപി മുന്‍ തൃശ്ശൂര്‍ ജില്ലാ അധ്യക്ഷൻ ആയിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടു നൽകും.
അക്കിക്കാവ് ഇളയിടത്ത് കുടുംബാംഗമാണ്. മഹിളാമോര്‍ച്ചയുടെ മുന്‍ സംസ്ഥാന അധ്യക്ഷയും ബിജെപി മുന്‍ സംസ്ഥാന ഉപാധ്യക്ഷയുമായ അഡ്വ. രമ രഘുനന്ദന്‍ ആണ് ഭാര്യ. മകള്‍ അഡ്വ. ലക്ഷ്മി, മരുമകന്‍ അഡ്വ. ശ്യാംജിത് ഭാസ്‌ക്കരന്‍.
മൃതദേഹം നാളെ ഉച്ചവരെ അക്കിക്കാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതായിരിക്കും. തുടർന്ന് തൃശ്ശൂര്‍ മെഡിക്കല്‍കോളജിനു നല്‍കും. മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്നും മൃതദേഹം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി നൽകണമെന്നും ഇ രഘുനന്ദൻ ആവശ്യപ്പെട്ടിരുന്നു.
Discussion about this post