തൃശ്ശൂർ : കാട്ടാന സെപ്റ്റിക് ടാങ്കിൽ വീണു. തൃശ്ശൂർ പാലപ്പിള്ളി എലിക്കോടിലാണ് സംഭവം. രാവില 8മണിയോടെയാണ് ആളുക്കൾ ആന ടാങ്കിൽ വീണു കിടക്കുന്നത് കണ്ടത്. എലിക്കോട് റാഫി എന്നയാളുടെ സെപ്റ്റിക് കുഴിയിലാണ് കാട്ടാന വീണ് കിടക്കുന്നത്. ആളില്ലാത്ത വീട്ടിലെ ടാങ്കിൽ ആണ് ആന വീണത്.
ഫോറസ്റ്റിക് അധികൃതർ സംഭവ സ്ഥലത്ത് എത്തി ആനയ കയറ്റാനുള്ള ശ്രമം നടത്തുകയാണ്. മണ്ണ് മാറ്റി ആനയെ പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. ആന സെപ്റ്റിക് ടാങ്കിൽ വീണിട്ട് നാല് മണിക്കൂർ പിന്നിടുന്നു എന്നാണ് വിവരം. ആനയുടെ പിൻകാലുകൾ മണ്ണിന് അടിയിൽ കുടുങ്ങി കിടക്കുകയാണ്. ജെസിബി എത്തിച്ച് കുഴി ഇടിച്ച് ആനയെ ഉയർത്താനാണ് ശ്രമം നടക്കുന്നത്.
അതേസമയം ആനയ്ക്ക് അനക്കമില്ല. വീഴ്ചയിൽ ഗുരുതര പരിക്കേറ്റെന്നാണ് സൂചന.
Discussion about this post