കോളേജിലും യൂണിവേഴ്സിറ്റികളിലും എല്ലാം പലതരത്തിലുള്ള വിഷയങ്ങളെ കുറിച്ച് പഠിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍, അതിൽ നിന്നും വ്യത്യസ്തമായി ഒരു കോഴ്സ് പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് ചൈന. പ്രണയം, ബന്ധം, കുടുംബം, കുട്ടികൾ എന്നിങ്ങനെയുള്ള ആശയങ്ങൾ ഉറപ്പിക്കാൻ വേണ്ടി കോളേജുകളെ പ്രോത്സാഹിപ്പിക്കാനാണ് ചൈന ഒരുങ്ങുന്നതെന്ന്.
ഇങ്ങനെ ‘ലവ് എജ്യുക്കേഷന്‍’ നല്‍കിയാല്‍ വിദ്യാര്‍ത്ഥികളില്‍ വിവാഹം, കുടുംബം, കുട്ടികള്‍ ഇവയെ ഒക്കെ കുറിച്ച് പൊസിറ്റീവായ മനോഭാവം വരുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്.രാജ്യത്തെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞതോടെ തങ്ങളെക്കൊണ്ടാവും വിധം യുവാക്കളെ വിവാഹം കഴിപ്പിക്കാനും കുടുംബവും കുട്ടികളുമായി ജീവിക്കാനും പ്രേരിപ്പിക്കുകയാണ്. അതിന്റെ ഭാഗമാണ് കോളേജുകളിലെ പുതിയ കോഴ്സും.
കുഞ്ഞുങ്ങളുണ്ടാവുന്നതിന് അനുയോജ്യരായി ചൈന കണക്കാക്കുന്നത് യുവാക്കളെയാണ്. വിവാഹം, പ്രണയം എന്നിവയെല്ലാം പഠിപ്പിക്കുന്ന കോഴ്സുകൾ വാഗ്ദ്ധാനം ചെയ്യണം. അതിലൂടെ വിദ്യാർത്ഥികളിൽ ബന്ധങ്ങളുടെയും വിവാഹത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധ്യമുണ്ടാക്കണം. അതിനുള്ള ഉത്തവാദിത്വം കോളേജുകളും സർവകലാശാലകളും ഏറ്റെടുക്കണമെന്നാണ് ചൈനയിലെ ഔദ്യോഗിക പ്രസിദ്ധീകരണമായ ചൈന പോപ്പുലേഷൻ ന്യൂസിനെ ഉദ്ധരിച്ച് ജിയാങ്‌സു സിൻഹുവ ന്യൂസ്പേപ്പർ ഗ്രൂപ്പ് പറയുന്നത്.
Discussion about this post