ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെ പ്രശംസിച്ച് കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യഹ്യ . ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ വ്യക്തികളിൽ ഒരാളാണ് ഇന്ത്യൻ നേതാവ് എന്ന് അദ്ദേഹം പറഞ്ഞു.
ദിദ്വിന സന്ദർശനത്തിനായി മന്ത്രി യഹ്യ ഇന്ത്യയിലെത്തിയതായിരുന്നു. ഇന്ത്യയിലേക്കുള്ള ക്ഷണത്തിനും പ്രധാനമന്ത്രി മോദിയെ കാണാനുള്ള അവസരത്തിനും ഞാൻ നന്ദി പറയുന്നു. പ്രധാനമന്ത്രി ഇന്ത്യയെ മികച്ച നിലവാരത്തിലെത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ഇന്ത്യ ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു പങ്കാളിയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
കുവൈത്ത് വിദേശ്യകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിൽ മോദി സന്തോഷം പ്രകടിപ്പിച്ചു . ജനങ്ങളുടെയും മേഖലയുടെയും പ്രയോജനത്തിനായി കുവൈറ്റുമായുള്ള ആഴത്തിലുള്ളതും ചരിത്രപരവുമായ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു .
ഇന്ത്യയെ ഉയർച്ചയിലേക്ക് നയിക്കുന്നതിൽ പ്രധാനമന്ത്രി മോദി വിജയിച്ചു . ഇത് ഇനിയും തുടരാൻ അദ്ദേഹത്തിന് കഴിയുമെന്നും കുവൈത്ത് വിദേശകാര്യമന്ത്രി ആശംസിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും അബ്ദുല്ല അലി അൽ-യഹ്യ കൂടിക്കാഴ്ച നടത്തി.
Discussion about this post