ക്രിസ്മസ് ആഘോഷങ്ങളിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രങ്ങളിൽ ഒന്നാണ് സാന്താക്ലോസ്. കുട്ടികളുടെ പ്രിയപ്പെട്ട ഈ ക്രിസ്മസ് അപ്പൂപ്പന്റെ രൂപം പുന സൃഷ്ടിച്ചിരിക്കുകയാണ് ഏതാനും ശാസ്ത്രജ്ഞർ. 1700 വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്നതായി കരുതപ്പെടുന്ന സാന്താക്ലോസിന്റെ മുഖത്തിന്റെ ആകൃതിയും ഫോറൻസിക് വിശദാംശങ്ങളും ഉപയോഗിച്ചാണ് ഈ പുനസൃഷ്ടിക്കൽ നടത്തിയത്.
മൈറയിലെ വിശുദ്ധ നിക്കോളാസ് ആണ് സാന്താക്ലോസ് ആയി അറിയപ്പെടുന്നത്.വിശുദ്ധ നിക്കോളാസിന്റെ യഥാർത്ഥ മുഖമാണ് ശാസ്ത്രജ്ഞർ ഇപ്പോൾ വീണ്ടും സൃഷ്ടിച്ചെടുത്തിരിക്കുന്നത്.
സിസറോ മോറെസ് എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ആയിരുന്നു സാന്താക്ലോസിനെ വീണ്ടും പുന സൃഷ്ടിച്ചത്.
1823-ലെ എ വിസിറ്റ് ഫ്രം സെൻ്റ് നിക്കോളാസ് എന്ന കവിതയിൽ അച്ചടിച്ച മുഖവുമായി സാദൃശ്യം വരുന്ന രീതിയിലാണ് സാന്താക്ലോസിനെ പുന സൃഷ്ടിച്ചിരിക്കുന്നത്. 1950-ൽ ലൂയിജി മാർട്ടിനോ ശേഖരിച്ച ഡാറ്റയാണ് ഇതിനായി ഉപയോഗിച്ചതെന്ന് മൊറേസ് അറിയിച്ചു . ആദ്യം ഈ ഡാറ്റ ഉപയോഗിച്ച് തല 3D-യിൽ പുനർനിർമ്മിച്ചു. അതിനുശേഷം, സ്റ്റാറ്റിസ്റ്റിക്കൽ (എസ്റ്റാറ്റിക്സ് എക്സ്റ്റൻഷൻ) എസ്റ്റിമേറ്റ് ഉപയോഗിച്ച് മുഖത്തിൻ്റെ രൂപരേഖ സൃഷ്ടിക്കുകയും ചെയ്തു എന്നാണ് അദ്ദേഹം അറിയിച്ചത്.
Discussion about this post