മുംബൈ : മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് .മുംബൈയ് ആസാദ് മൈതാനിയിൽ ചടങ്ങിന് സാക്ഷിയാകാൻ പ്രമുഖകരുടെ നീണ്ട നിര തന്നെയാണ് ഉണ്ടായിരുന്നത്. ഗവർണർ സിപി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ശിവസേനാ നേതാവ് ഏകനാഥ് ഷിൻഡെ, എൻസിപി നേതാവ് അജിത് പവാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
എൻ.സി.പി നേതാവ് അജിത് പവാറും ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി ബോളിവുഡ് താരങ്ങളും പങ്കെടുത്തു . സച്ചിൽ തെൻഡുൽക്കർ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രൺബീർ കപൂർ, രൺവീർ സിംഗ്, വിദ്യാ ബാലൻ, തുടങ്ങിയവർ എത്തി. ചടങ്ങിൽ പങ്കെടുത്ത ഷാരൂഖ് ഖാനും സൽമാൻ ഖാനും പരസ്പരം ആലിംഗനം ചെയ്തു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെപി നദ്ദ എന്നിവരും മറ്റ് ബിജെപി നേതാക്കളും മഹായുതി നേതാക്കൾക്കൊപ്പം വേദിയിലെത്തിയിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിൽ 40,000 ത്തോളം പേർ പങ്കെടുത്തു എന്നാണ് വിവരം. മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ഭജൻലാൽ ശർമ, പുഷ്കർ സിംഗ് ധാമി, ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവർ മുംബൈയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
Discussion about this post