തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിലെ ആറ് വയസ്സുകാരി ഗ്രെയ്‌സിക്ക് ഇനി ആശ്വസിക്കാം. ഗ്രെയ്‌സിയുടെ ചികിത്സയ്ക്കുള്ള മരുന്ന് അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തിരിക്കുകയാണ് മൃഗശാല അധികൃതർ. ഒരു ഡോസിന് ശരാശരി പതിനയ്യായിരം രൂപ വിലവരുന്ന മരുന്നിന്റെ നാല് ഡോസുകൾ ആണ് കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
തിരുവനന്തപുരം മൃഗശാലയിലെ പെൺസിംഹമായ ഗ്രെയ്‌സിക്ക് സാധാരണ മരുന്നുകളോട് പ്രതികരിക്കാത്ത അപൂർവ്വയനം ത്വക്ക് രോഗമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ക്രോണിക്ക് അറ്റോപിക്ക് ഡെർമറ്റൈറ്റിസ് ഇന്ന് ഈ രോഗത്തിന്റെ മരുന്ന് ആണ് അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത്.
അമേരിക്കൻ നിർമിത മരുന്നായ സെഫോവേസിൻ എന്ന അതി നൂതന ആന്റിബയോട്ടിക് ആണ് ഗ്രെയ്‌സിയുടെ ചികിത്സയ്ക്കായി കൊണ്ടുവന്നിരിക്കുന്നത്. സൊയെറ്റിസ് എന്ന കമ്പനി വഴിയാണ് ഈ മരുന്ന് കേരളത്തിൽ എത്തിച്ചത്. പുതിയ ചികിത്സ ആരംഭിച്ചതിനെ തുടർന്ന് രോഗലക്ഷണങ്ങൾ കുറഞ്ഞു വരുന്നതായി മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ അറിയിച്ചു.
Discussion about this post