മലയാളികളുടെ പണ്ടുമുതലേയുള്ള ശീലമാണ് ചെമ്പ് പാത്രത്തില്‍ ഭക്ഷണവും വെള്ളവും ഒക്കെ കഴിക്കുന്നത് .ചെമ്പ് ആരോഗ്യത്തിന് വളരെ നല്ലതാണെന്നത് കൊണ്ടാണ് ഈ രീതി അനുവര്‍ത്തിച്ചു പോരുന്നത്. എന്നാല്‍ എന്തായാലും അമിതമായാല്‍ പണിയാകും എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. പുതിയ പഠനങ്ങള്‍ പറയുന്നത് ചെമ്പ് പാത്രങ്ങളിലെ ഈ ഭക്ഷണ ശീലം നല്ല പണി തരുമെന്നാണ്. അതും ചെറിയ പ്രത്യാഘാതങ്ങളൊന്നുമല്ല ഇതു കൊണ്ട് ആരോഗ്യത്തിന് നേരിടേണ്ടി വരുന്നത്.
എന്താണ് കോപ്പര്‍ ടോക്സിസിറ്റി?
ചെമ്പ് ഒരു ലോഹമാണ് അത് ശരീരത്തിനുള്ളില്‍ അധികമായി ഉള്ളില്‍ ചെല്ലുന്നത് കോപ്പര്‍ ടോക്സിസിറ്റി എന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകുന്നു. ശരീരത്തില്‍ അമിതമായ ചെമ്പ് അടിഞ്ഞുകൂടുകയും അത് ശാരീരിക പ്രക്രീയകളെ ബാധിക്കുകയും ചെയ്യുമ്പോളാണ് ചെമ്പ് വിഷാംശമായി എന്ന് പറയേണ്ടത്.
പേശികളുടെ ബലഹീനതയ്ക്കൊപ്പം ഓക്കാനം,ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, തലകറക്കം,അതിത ദേഷ്യം എന്നിവയുണ്ടാകാം. ഇനി കാര്യങ്ങള്‍ മോശമാവുകയാണെങ്കില്‍ ക്ഷീണം, നീര്‍വീക്കം, വൃക്കയുടെ പ്രവര്‍ത്തന തകരാറുകള്‍, വായില്‍ ചെമ്പിന്റെ രുചി ഉളളതായി തോന്നുക എന്നിവയൊക്കെ അനുഭവപ്പെടാം.
ചെമ്പ് പാത്രങ്ങളില്‍ വെള്ളം സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇത്തരം പാത്രങ്ങളില്‍ 6-8 മണിക്കൂറില്‍ കൂടുതല്‍ വെള്ളം സൂക്ഷിക്കരുത്, ദിവസവും ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ഈ വെള്ളം കുടിക്കാം.
നാരങ്ങയും ഉപ്പും ഉപയോഗിച്ച് ദിവസവും ചെമ്പ് പാത്രം വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.
അസിഡിക് ദ്രാവകങ്ങളോ ഉപ്പിട്ട ദ്രാവകങ്ങളോ ചെമ്പ് പാത്രങ്ങളില്‍ സൂക്ഷിക്കാതിരിക്കുക.
Discussion about this post