മുംബൈ: കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അറസ്റ്റിലായ നടൻ മൻസൂർ അലി ഖാന്റെ മകൻ അലി ഖാൻ തുഗ്ലക്ക് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി. ഇത് സംബന്ധിച്ചുള്ള വൈദ്യപരിശോധന റിപ്പോർട്ട് പോലീസ് കോടതിയിൽ സമര്‍പ്പിച്ചു.
അലി ഖാൻ തുഗ്ലക്കിന്റെ ഫോണിൽ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്ന ദൃശ്യങ്ങളും കഞ്ചാവ് കടത്തിൽ പ്രതികളായിട്ടുള്ളവരുടെ നമ്പരും ലഭിച്ചതായി തിരുമംഗലം പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് മധുരൈ തിരുമംഗലം പോലീസ് അലി ഖാൻ തുഗ്ലക്കിനെ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയത്. കഴിഞ്ഞയാഴ്ച കഞ്ചാവുമായി പിടിയിലായ 10 കോളജ് വിദ്യാർത്ഥികളിൽ നിന്നാണ് അലി ഖാൻ തുഗ്ലക്കിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
Discussion about this post