ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ സജീവമാക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ബാങ്ക് ദേശീയ തലത്തില്‍ ഒരു കാമ്പെയ്‌നും ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ഇടപാടുകളെപ്പറ്റി കൂടുതല്‍ വ്യക്തത നല്കാന്‍ സഹായിക്കുന്നതാണ് ഈ പുതിയ നടപടി
സാധാരണയായി, രണ്ട് വര്‍ഷത്തിലേറെയായി ഇടപാടുകളൊന്നും നടന്നില്ലെങ്കില്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകുന്നതാണ്. പിന്നീട് അവ വീണ്ടും സജീവമാക്കുന്നതിന്, ഉപഭോക്താക്കള്‍ വീണ്ടും കെവൈസി നല്‍കേണ്ടതുണ്ട്. അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകാതെ ഇരിക്കുന്നതിനും തടസ്സമില്ലാത്ത ബാങ്കിംഗ് സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമായി ഉപഭോക്താക്കള്‍ അക്കൗണ്ട് ഉപയോഗിക്കണമെന്ന് എസ്ബിഐ പറയുന്നു.
ഇനിമുതല്‍ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന്‍ ലേണിംഗ് (എംഎല്‍) എന്നിവ പ്രയോജനപ്പെടുത്തുകയാണെന്നും മികച്ച കസ്റ്റമര്‍ സര്‍വീസ് ഉറപ്പാക്കുന്നു എന്നും എസ്ബിഐ ചെയര്‍മാന്‍ സിഎസ് ഷെട്ടി പറഞ്ഞു.
നിലവില്‍ രാജ്യത്തെ ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടികിടക്കുന്നത് 42,207 കോടി രൂപയാണ് 10 വര്‍ഷമായി പ്രവര്‍ത്തിപ്പിക്കാത്ത ഏതെങ്കിലും സേവിംഗ്സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ടിലെ ബാലന്‍സ്, അല്ലെങ്കില്‍ 10 വര്‍ഷത്തിലേറെയായി മെച്യൂരിറ്റി തീയതി കടന്ന സ്ഥിരനിക്ഷേപങ്ങള്‍ എന്നിവയാണ് അവകാശികളില്ലാത്ത നിക്ഷേപമായി കണക്കാക്കുന്നത്. ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപത്തിന്റെ വിവരങ്ങള്‍ നിക്ഷേപകര്‍ക്ക് ആര്‍ബിഐയുടെ ഉദ്ഗം (അണ്‍ക്ലെയിംഡ് ഡെപ്പോസിറ്റ്സ് ഗേറ്റ്വേ ടു ആക്സസ് ഇന്‍ഫര്‍മേഷന്‍) പോര്‍ട്ടലില്‍ തിരയാന്‍ കഴിയും.
Discussion about this post