കോഴിക്കോട്: വിവാദമായ മുനമ്പത്തെ ഭൂമി വിവാദത്തിൽ ഫാറൂഖ് കോളേജ് നൽകിയ അപ്പീൽ ഇന്ന് വഖഫ് സംരക്ഷണ സമിതി പരിഗണിക്കും. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നാണ് ഫാറൂഖ് കോളേജിന്റെ വാദം. അതിന് ആവശ്യമായ രേഖകളും ഫാറൂഖ് കോളേജ് സമർപ്പിക്കും എന്നാണ് ലഭ്യമായ വിവരം.
2019ൽ മുനമ്പം വഖഫ് ഭൂമിയാണെന്ന് വിജ്ഞാപനം ചെയ്തുകൊണ്ടുള്ള വഖഫ് ബോർഡിന്റെ വിധി, ഭൂമിയിൽ നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള തീരുമാനം എന്നീ രണ്ട് ഉത്തരവുകളും പിൻവലിക്കണമെന്നാണ് ഫറൂഖ് കോളേജ് മാനേജ്‌മന്റ് ഹർജ്ജിയിലൂടെ ആവശ്യപ്പെടുന്നത്.
ഫാറൂഖ് കോളേജ് മാനേജ്മെന്റ് വിൽപന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് ബോർഡ് പ്രഖ്യാപിച്ചതും പിന്നീട് ഇത് രജിസ്റ്ററിൽ രേഖപ്പെടുത്തിയതും ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലാണ് ട്രൈബ്യൂണൽ പരിഗണിക്കുക.
ഭൂമി ദാനം ലഭിച്ചതാണെന്നാണ് കോളജ് ട്രൈബ്യൂണലിൽ ഉന്നയിച്ചത്. അതേസമയം ഫാറൂഖ് കോളേജിന് ഭൂമി നൽകിയ സിദ്ദിഖ് സേഠിന്റെ കുടുംബവും അപേക്ഷ നൽകിയിരുന്നു. ഭൂമി വഖഫ് ഭൂമിയാണെന്ന വാദമാണ് സിദ്ദിഖ് സേഠിന്റെ കുടുംബത്തിന്റെത്
Discussion about this post