കൊച്ചി: ഭിന്നശേഷിക്കാരനായ കോളേജ് വിദ്യാർഥിയെ എസ് എഫ് ഐ ക്കാർ മർദ്ദിച്ച കേസിൽ ഇന്ന് വിദ്യാർഥിയുടെ മൊഴിയെടുക്കും. മർദനമേറ്റ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി പൂവച്ചൽ പെരുംകുളം മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസിൽ നിന്നാണ് അച്ചടക്ക സമതി ഇന്ന് മൊഴിയെടുക്കുക . വിദ്യാർത്ഥി നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.പരാതി പിൻവലിച്ചില്ലെങ്കിൽ വീട്ടിൽ കയറി ഉപദ്രവിക്കുമെന്ന് എസ് എഫ് ഐ സംഘം ഭീഷണിപ്പെടുത്തിയെന്നും അനസ് ആരോപിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മുഹമ്മദ് അനസിന് മർദ്ദനമേറ്റത്. എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് അമൽ ചന്ദ്, സെക്രട്ടറി വിധു ഉദയ, യൂണിറ്റ് അംഗങ്ങളായ മിഥുൻ, അലൻ ജമാൽ എന്നിവർ മർദിച്ചെന്നാണ് വിദ്യാർത്ഥിയുടെ പരാതി. സംഭവത്തിൽ ഭിന്നശേഷി കമ്മിഷനും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും അനസ് പരാതി നൽകിയിട്ടുണ്ട്.
Discussion about this post