അഹമ്മദാബാദ്: എട്ടാം ക്ലാസ് തോറ്റവര്‍ക്ക് പോലും 70,000 രൂപയ്ക്ക് മെഡിക്കല്‍ ബിരുദം നല്‍കുന്ന സംഘം ഗുജറാത്തിലെ സൂറത്തില്‍ പിടിയില്‍. 1200 വ്യാജ ഡിഗ്രികളാണ് ഇവര്‍ നല്‍കിയത്.
ഇത്തരത്തില്‍ വ്യാജ ബിരുദം വാങ്ങിയ 14 വ്യാജ ഡോക്ടര്‍മാരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഡോ. രമേഷ് ഗുജറാത്തിയും പിടിയിലായി. ബോര്‍ഡ് ഒഫ് ഇലക്ട്രോ ഹോമിയോപ്പതിക് മെഡിസിന്‍ ഗുജറാത്തിന്റെ പേരിലാണ് വ്യാജ ബിരുദങ്ങള്‍.
ഇങ്ങനെ വ്യാജ ഡോക്ടര്‍ ബിരുദമുള്ള മൂന്ന് പേര്‍ അലോപ്പതി പ്രാക്ടീസ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് റവന്യൂ വകുപ്പും പൊലീസും ചേര്‍ന്ന് ഇവരുടെ ക്ലിനിക്കുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്.
ഇലക്ട്രോ ഹോമിയോപ്പതിയ്ക്ക് ഇന്ത്യയില്‍ യാതൊരു നിയന്ത്രണവുമില്ലെന്ന് മുഖ്യപ്രതി കണ്ടെത്തിയിരുന്നെന്നും പ്രസ്തുത കോഴ്സില്‍ ബിരുദം നല്‍കുന്നതിനായി ഒരു ബോര്‍ഡ് സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറയുന്നു. അഞ്ചുപേരെ നിയമിക്കുകയും ഇലക്ട്രോ ഹോമിയോപ്പതിയില്‍ പരിശീലനം നല്‍കുകയും ചെയ്തു. മൂന്നു വര്‍ഷത്തിനുള്ളില്‍ കോഴ്സ് പൂര്‍ത്തിയാക്കുകയും മരുന്നുകള്‍ എങ്ങനെ നല്‍കാമെന്ന് അവരെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇലക്ട്രോ ഹോമിയോപ്പതിയോട് ജനങ്ങള്‍ക്ക് ഭയമുണ്ടെന്ന് അറിഞ്ഞപ്പോള്‍ തട്ടിപ്പുസംഘം പദ്ധതികള്‍ മാറ്റി.പ്പിടിച്ചു പിന്നാലെ ് ഗുജറാത്തിലെ ആയുഷ് മന്ത്രാലയം നല്‍കുന്ന ബിരുദങ്ങള്‍ നല്‍കാന്‍ തുടങ്ങി.
ഇതിനായി 70,000 രൂപയാണ് ഈടാക്കിയിരുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അലോപ്പതി, ഹോമിയോപ്പതി എന്നിവ ഒരു പ്രശ്നവുമില്ലാതെ പ്രാക്ടീസ് ചെയ്യാമെന്നും പറഞ്ഞു. പണം അടച്ച് 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ഒരു വര്‍ഷത്തിനു ശേഷം 5,000 മുതല്‍ 15,000 രൂപ വരെ നല്‍കി ഇത് പുതുക്കണമെന്നും ഇവര്‍ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
Discussion about this post