അമല പോളിന്റെ മനോഹരമായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. ഒന്നാം വിവാഹ വാർഷിക ദിനത്തോടനുബന്ധിച്ചാണ് പുതിയ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുമരകത്ത് വിവാഹവാർഷിക ആഘോഷിക്കുന്നതിന്റെ വീഡിയോയ്‌ക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ് .
ഇങ്ങനെ ഒരു ഭർത്താവിനെ ലഭിച്ചതിൽ ഞാൻ എത്ര ഭാഗ്യവതിയാണ്. നിങ്ങൾ ഓരോ ദിവസവും എന്നെ വിസ്മയിപ്പിക്കുകയാണ്. യഥാർത്ഥ പ്രണയം എന്തെന്ന് തന്റെ മുൻ കാമുകന്മാർ കാണണമെന്നും നടി പറഞ്ഞു.
‘എന്റെ പ്രിയപ്പെട്ട ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ. എല്ലാ ദിവസവും എന്നോടുള്ള പ്രണയം നിലനിർത്തുന്ന താങ്കളെ എനിക്ക് ലഭിച്ചതിൽ ഞാനെത്ര ഭാഗ്യവതിയാണെന്ന് മനസിലാക്കാൻ കുമകത്ത് ഒരുക്കിയ ഈ സമ്മാനം മാത്രം മതി. വിവാഹാഭ്യർഥന നടത്തിയ ദിവസം മുതൽ നീ എനിക്ക് തരുന്ന മധുരതരമായ ഓരോ സർപ്രൈസും നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കാൻ നീ എടുക്കുന്ന പരിശ്രമങ്ങൾക്കുള്ള തെളിവാണ്. സാഹസികതയുടെയും സ്‌നേഹത്തിന്റെയും പുഞ്ചിരിയുടെയും ഒരു ജീവിതകാലം നമുക്ക് ലഭിക്കട്ടെ. ഒപ്പം എന്റെ എല്ലാ മുൻകാമുകന്മാരും യഥാർഥ പ്രണയമെന്തെന്ന് കാണുക’- അമല പോൾ കുറിച്ചു.
(Happy wedding anniversary to my amazing husband! ?? This year’s unforgettable surprise in Kumarakom reminded me of how lucky I am to have a man who keeps the romance alive every day. From our first proposal to every sweet surprise in between, your love shows me what true effort looks like! ?? Here’s to a lifetime of adventures, laughter, and love-showing all my exes how it’s truly done!)
കഴിഞ്ഞ നവംബറിലാണ് അമലയുടെയും ജഗദ് ദേശായിയുടേയും വിവാഹം കഴിഞ്ഞത്. ഇരുവർക്കും ഈയിടെയാണ് പെൺകുഞ്ഞ് ജനിച്ചത്. ഇളൈയ് എന്നാണ് കുഞ്ഞിന്റെ പേര്. അമലാ പോളിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.
https://www.instagram.com/reel/DDOj8PMzqj9/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
Discussion about this post