ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ വിളകൾക്ക് 50% ആദായം നൽകുന്നതിന് മിനിമം താങ്ങുവില (എംഎസ്പി) നിശ്ചയിച്ചിട്ടുണ്ട്. എല്ലാ കാർഷിക ഉൽപന്നങ്ങളും ഈ നിരക്കിലാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വെള്ളിയാഴ്ച രാജ്യസഭയിൽ പറഞ്ഞു. നിയമപരമായി ഉറപ്പ് നൽകുന്ന വിലക്ക് കാർഷിക ഉത്പന്നങ്ങൾ വാങ്ങണം എന്ന് ആവശ്യപ്പെട്ട് കർഷകർ മാർച്ച് നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ ആയിരിന്നു ശിവരാജ് സിംഗ് ചൗഹാൻ ഇത് പറഞ്ഞത്.
എംഎസ്‌പി വിഷയത്തിൽ സർക്കാർ എന്താണ് ചെയ്യുന്നതെന്ന് കോൺഗ്രസ് എംപി ജയറാം രമേശിൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചൗഹാൻ : “ഞാൻ ഒരു ലളിതമായ ഉത്തരം നൽകുന്നു, ബഹുമാനപ്പെട്ട ചെയർമാൻ സർ, ഉൽപ്പാദനം വർദ്ധിപ്പിക്കുക . , ഉൽപ്പാദനച്ചെലവ് കുറയ്ക്കുക, ഉൽപ്പാദനത്തിന് ന്യായമായ വില നൽകുക, വിളയിൽ നഷ്ടമുണ്ടായാൽ, അത് പ്രധാനമന്ത്രി ഫസൽ ബീമാ യോജന (സർക്കാർ നടത്തുന്ന കാർഷിക ഇൻഷുറൻസ്) പ്രകാരം നഷ്ടപരിഹാരം നൽകുക ഇതൊക്കെയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
Discussion about this post