വയനാട്: മുണ്ടക്കൈ ചൂരൽമല ഭാഗത്തുണ്ടായ ഉരുൾപൊട്ടലിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ന് ഹൈക്കോടതിക്ക് മറുപടി നൽകും. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് എത്ര തുക ചെലവഴിക്കാനാവുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കണം. അതേസമയം ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാറും ബോധിപ്പിക്കണം. ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടി.
കണക്കുകളിൽ വ്യക്തത വരുത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അക്കൗണ്ട്സ് ഓഫീസറും ഇന്ന് കോടതിയിൽ ഹാജരാകണം . ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.467 കോടി രൂപയുടെ അടിയന്തിര സഹായം നൽകാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത് . എന്നാൽ, ഈ തുക നിലവിൽ സംസ്ഥാന സർക്കാർ വിനിയോഗിച്ചിട്ടില്ല . സംസ്ഥാന ദുരന്ത നിവാരണ ഫണ്ടായി കേരളത്തിന്‍റെ പക്കലുള്ള 782.99 കോടി രൂപയുടെ പകുതിയെങ്കിലും വയനാടിന്റെ പുനരധിവാസത്തിനായി ഉപയോഗിച്ചാലേ അനുവദിച്ച 153 കോടി വിനിയോഗിക്കാനാകൂ എന്നതാണ് കേന്ദ്ര നിബന്ധന. അത് കൊണ്ട് തന്നെ 153.467 കോടി രൂപ നിലവിൽ വിനിയോഗിക്കാതെ കിടക്കുകയാണ്. ഇതിന്മേൽ സംസ്ഥാന സർക്കാർ ഇന്ന് മറുപടി പറയേണ്ടി വരും.
Discussion about this post