അതിവര്‍ഷത്തെത്തുടര്‍ന്ന് തെക്കന്‍ തായ്ലന്‍ഡിലും മലേഷ്യയിലും പ്രളയമാണ്. തായ്ലന്‍ഡ് ദുരന്തനിവാരണ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ 25 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കഴുത്തറ്റം വെള്ളത്തില്‍ നീങ്ങുന്ന നിരവധി ആളുകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് തായ്ലന്‍ഡില്‍ ഒരു ഭീമന്‍ പെരുമ്പാമ്പ് വെള്ളത്തില്‍ പോകുന്ന വിഡിയോ.
ഒരു നായയെ വിഴുങ്ങി അവശനിലയിലായ പെരുമ്പാമ്പ് ശരിക്ക് നീന്താന്‍ പോലുമാകാതെ വെള്ളത്തില്‍ മറിഞ്ഞൊഴുകി പോകുന്ന കാഴ്ച്ചയാണ് ഇത്. ദൃശ്യത്തില്‍ കാണപ്പെടുന്നത് റെറ്റിക്കുലേറ്റഡ് പൈത്തനാണെന്നാണ് അഭിപ്രായം.
ഞടുക്കുന്ന കാഴ്ച്ചയാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം പാമ്പുകള്‍ക്ക് മനുഷ്യരെ വിഴുങ്ങാനും സാധിക്കും പ്രളയ ജലത്തിനൊപ്പം ഇവയും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയാണോ എന്ന ആശങ്കയാണ് ഇവര്‍ പങ്കുവെക്കുന്നത്.
അതേസമയം, അപ്രതീക്ഷിത പ്രളയം മലേഷ്യയുടെയും തായ്ലന്‍ഡിന്റെയും ടൂറിസം മേഖലയെ കാര്യമായി ബാധിച്ചുണ്ട്. മലേഷ്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ കെലാന്താനിലും തെരെങ്കാനുവിലും വീടുകളും റോഡുകളും തകര്‍ന്നു. തായ്ലന്‍ഡിലെ പട്ടാനി, നരാതിവത്, സോങ്ഖ്ല, യാലാ എന്നീ പ്രവിശ്യങ്ങളാണ് ഏറ്റവും ദുരിതമനുഭവിച്ചത്. ഈ പ്രദേശങ്ങളിലെ ദുരിതാശ്വാസത്തിനായി സര്‍ക്കാന്‍ വന്‍ തുകയാണ് നീക്കി വെച്ചിരിക്കുന്നത്.
Flood in southern Thailand, python cave flooded, ran out onto the street pic.twitter.com/P3KjEwWQke
— Curious Minds (@CuriosityLabx) December 2, 2024
Discussion about this post