കാവ്യ മാധവനും ദിലീപും തമ്മിലുള്ള സിനിമകൾ ഇന്നും ഓർത്തിരിക്കുന്നതാണ്. അത്രയും കിടിലം കോമ്പോയായിരുന്നു ഇരുവരും. ആ കോമ്പോയിൽ മലയാളികൾ എന്നും ഓർത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് മീശമാധവൻ. സിനിമയിലെ കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന സീൻ ഇന്നും മലയാളികൾ മറന്നട്ടില്ല എന്ന് തന്നെ വേണം പറയാൻ. ഇപ്പോഴിതാ ആ സീനിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ലാൽ ജോസ്.
ഒരു ആൽബം ചെയ്യുന്ന സമയത്താണ് ഞാനും ബി ആർ പ്രസാദും തമ്മിൽ വളരെ അടുക്കുന്നത്. അദ്ദേഹം ആ സമയത്ത് ചന്ദ്രോത്സവത്തിന്റെ തിരക്കഥ ഒരുക്കി ഇരിക്കുകയാണ്. അത് സിനിമയാക്കാനൊക്കെ ശ്രമിച്ചിരുന്നെങ്കിലും എന്തോ പ്രശ്നത്താൽ നടന്നില്ല. അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല. ആ സമയത്ത് ഞാൻ രണ്ടാം ഭാവം കഴിഞ്ഞ് മീശ മാധവൻ ചെയ്യാനുള്ള തയ്യാറെടുപ്പുകളിൽ ആയിരുന്നു.
മീശ മാധവനെ കുറിച്ചുള്ള ചർച്ചകൾ ഞാനും ബിആർ പ്രസാദും നടത്താറുണ്ടായിരുന്നു. അതുപോലെ ചന്ദ്രോത്സവത്തിനെ കുറിച്ച് അദ്ദേഹവും പറയും. ആ ചിത്രത്തിൽ ഒരു കള്ളൻ കൊട്ടാരത്തിൽ മോഷ്ടിക്കാൻ കയറുന്ന സീൻ ഉണ്ട്. മാത്രമല്ല ആ സീനിൽ ഉറങ്ങിക്കിടക്കുന്ന രാജകുമാരിയുടെ അരഞ്ഞാണം കള്ളൻ മോഷ്ടിക്കുകയാണ്. ആ സീൻ ഭയങ്കര രസമുള്ളതായി എനിക്ക് തോന്നി. ഞാൻ ഈ കാര്യം ബി ആർ പ്രസാദിനോട് പറഞ്ഞു. നിങ്ങൾ എന്തായാലും സിനിമയാക്കുന്നില്ല. ഞാനൊരു കള്ളന്റെ സിനിമ ചെയ്യാനും ഒരുങ്ങുകയാണ്. ഇതിലുള്ളത് പോലെയല്ല എങ്കിലും ആ സീൻ നാടൻ വേഷത്തിൽ മീശമാധവനിൽ ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചു. പുള്ളി സമ്മതിച്ചു ധൈര്യമായി എന്നോട് അത് ചെയ്തോളാനും എന്റെ സിനിമ ഉണ്ടാവില്ലെന്നുമാണ് പ്രസാദ് പറഞ്ഞത്.
Discussion about this post