ഭോപ്പാൽ: ടോയ്‌ലെറ്റിലേക്ക് പോയ സ്കൂൾ പ്രിൻസിപ്പലിനെ വെടി വച്ച് കൊന്ന് വിദ്യാർത്ഥി. ധമോറ ഗവൺമെൻ്റ് ഹൈസ്‌കൂൾ പ്രിൻസിപ്പൽ എസ്‌കെ സക്‌സേനയെ (55) യെയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി തലയ്ക്ക് വെടിവച്ചു കൊന്നത് . തുടർന്ന് പ്രിൻസിപ്പലിൻ്റെ തന്നെ സ്‌കൂട്ടറിൽ കൂട്ടാളിയോടൊപ്പം പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.
പ്രതി ക്ലാസുകൾ ഒഴിവാക്കിയതായും സ്‌കൂൾ ഗേറ്റിന് സമീപം സക്‌സേന പ്രതിയെ ശാസിച്ചതായും പോലീസ് പറഞ്ഞു. പ്രിൻസിപ്പലിൻ്റെ വാക്കുകൾ ഇഷ്ടപ്പെടാതിരുന്ന പ്രതികൾ അദ്ദേഹം ടോയ്‌ലെറ്റിൽ പോയ സമയം പുറകെ പോവുകയും കൊലപ്പെടുത്തുകയുമായിരിന്നു. പോലീസ് വ്യക്തമാക്കി.
ഏതാനും മണിക്കൂറുകൾക്ക് ശേഷം ഉത്തർപ്രദേശുമായുള്ള ജില്ലയുടെ അതിർത്തിയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തതായും കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്ക് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയതിൽ പ്രതിക്ക് ഖേദമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രിൻസിപ്പൽ സക്‌സേന തന്നെ ശകാരിച്ചിരുന്നെന്നും അതിനാലാണ് വെടിവെച്ച് കൊന്നതെന്നും പ്രതി പറഞ്ഞു. സ്‌കൂളിൽ ഗുണ്ടായിസത്തിൽ ഏർപ്പെടരുതെന്ന് പ്രിൻസിപ്പൽ തന്നെ നിരന്തരം ശകാരിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. പ്രതിയായ കൗമാരക്കാരൻ ഒരു സൈക്കോപാത്ത് ആണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.
Discussion about this post