തിരുവനന്തപുരം: ഇടതു പക്ഷത്തെ കടുത്ത വിഭാഗീയതയെ തുടർന്ന് സി പി എം വിട്ട് ബി ജെ പി യിൽ ചേർന്ന് മധു മുല്ലശേരിയും ബിപിൻ സി ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഇരുവരെയും ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി നാമനിർദേശം ചെയ്തത്.
കഴിഞ്ഞ തിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് സിപിഎം വിട്ടെത്തിയ മധു മുലശ്ശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ബിജെപിയിൽ ചേര്‍ന്നത്. കെ സുരേന്ദ്രനാണ് ഇരുവർക്കും അംഗത്വം നല്‍കിയത്.
സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗമായിരുന്ന അഡ്വ. ബിപിൻ സി ബാബു ഇക്കഴിഞ്ഞ നവംബര്‍ 30നാണ് ബിജെപിയിൽ ചേര്‍ന്നത്. ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിപിൻ. ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് പാർട്ടി വിട്ടത്.
Discussion about this post