‘തരിണിയെ മാല ചാർത്തി നടൻ കാളിദാസ് ജയറാം. ഇരുവരുടെയും വിവാഹം ഗുരുവായൂരിൽ വച്ചായിരുന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഞായറാഴ്ച രാവിലെ നടന്ന വിവാഹത്തിൽ പങ്കെടുത്തതത്.
കൊച്ചു കൊച്ചു സന്തോഷങ്ങൾ, എൻറെ വീട് അപ്പൂൻറേയും തുടങ്ങിയ സിനിമകളിലൂടെ കുട്ടിക്കാലം മുതലേ ഏറെ സുപരിചിതമായ മുഖമാണ് ജയറാമിന്റെ മകൻ കാളിദാസിന്റേത്. അന്ന് മുതൽ തന്നെ ജയറാമിന്റെ കണ്ണൻ മലയാളികളുടെയും കണ്ണനായി മാറുകയായിരുന്നു. ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് ഇന്ന് മലയാളത്തിനൊപ്പം ഇതരഭാഷാ സിനിമകളിലും നായകനായി കസറുകയാണ്.
വിവാഹത്തോട് അനുബന്ധിച്ചു നടന്ന പ്രീ വെഡ്ഡിംഗ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാളിദാസ് ജയറാം വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്ന നിലയിൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ ആളാണ് തരിണി കലിംഗരായർ. തങ്ങൾ പ്രണയത്തിലാണെന്ന് കാളിദാസ് അറിയിച്ചതിന് പിന്നാലെ ഇവരെ ചുറ്റിപ്പറ്റിയുള്ള വാർത്തകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Discussion about this post