മനുഷ്യര്‍ മൂലം ഭൂമിയിലുണ്ടാകാന്‍ പോകുന്നത് വന്‍ദുരന്തമെന്ന് ശാസ്ത്രലോകം. എന്നാല്‍ ഇതിനെ തടുക്കാന്‍ നമ്മള്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രത്തിന് പോലും കഴിഞ്ഞേക്കില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യാവസായിക വിപ്‌ളവത്തിന് പിന്നാലെ ആഗോളതാപനിലയില്‍ ഗണ്യമായ വ്യത്യാസം വന്നുകഴിഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ ലോകത്തെ സ്പീഷീസുകളില്‍ മൂന്നിലൊന്നും അപ്രത്യക്ഷരാകുമെന്നും പുതിയ പഠനം. പാരിസ് ഉടമ്പടി പ്രകാരം നിശ്ചയിച്ചിട്ടുള്ള ശരാശരി വ്യാവസായിക താപനിലയുടെ 1.5 ഡിഗ്രിക്ക് അപ്പുറം ആഗോളതാപനില ഉയര്‍ന്നാല്‍ ജീവിനാശം വര്‍ധിത തോതില്‍ സംഭവിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയജീവികളെയാകും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക.
ഈ വ്യതിയാനം താപനിലയിലും മഴപ്പെയ്ത്തിലുമൊക്കെ സ്വാധീനം ചെലുത്തും. ജീവിവര്‍ഗങ്ങളുടെ വ്യാപനത്തിനും ദേശാടനത്തിനുമൊക്കെ ഇതുവഴി വയ്ക്കാം. 78 വര്‍ഷത്തിനുള്ളില്‍ ലോകം സമുദ്രജീവിവര്‍ഗങ്ങളുടെ വന്‍ കൂട്ടനാശത്തിനെ അഭിമുഖീകരിക്കേണ്ടി വരും വര്‍ധിച്ചുവരുന്ന ചൂടിന് തടയിട്ടില്ലെങ്കില്‍ ദിനോസറുകള്‍ അപ്രത്യക്ഷമായതുപോലെ സമുദ്രജീവികളും അപ്രത്യക്ഷരാകുന്ന സ്ഥിതി 2100ല്‍ വരുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഗ്രേറ്റ് ഡയിങ് എന്നു പേരുള്ള, ഈ പ്രതിഭാസം ഓക്‌സിജനിലെ കുറവും ആഗോളതാപനവും മൂലമാകും സംഭവിക്കുകയെന്നാണു ശാസ്ത്രജ്ഞര്‍ നേരത്തെ പറഞ്ഞിരുന്നു.25 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത്തരമൊരു സംഭവം ഭൂമിയില്‍ നടന്നിരുന്നു. അന്ന് ഭൂമിയിലെ സമുദ്രജീവികളില്‍ 95 ശതമാനവും അപ്രത്യക്ഷരായിരുന്നു. ഭൂമിയിലെ മൊത്തം ജീവജാലങ്ങളില്‍ 90 ശതമാനവും ഇതില്‍പെട്ട് നശിച്ചു. ശേഷിച്ച 10 ശതമാനം ജീവികളില്‍ നിന്നാണ് ഇന്നത്തെ എല്ലാ ജീവജാലങ്ങളുമുണ്ടായത്.
Discussion about this post