ചുണ്ടുകൾക്ക് സൗന്ദര്യം വർദ്ധിപ്പിക്കാൻ പല മാർഗങ്ങൾ നമ്മൾ സ്വീകരിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചുണ്ടുകൾക്ക് സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ഒരു കിടിലം മാർഗമാണ് വൈറലാവുന്നത്. ഒരു ബ്യൂട്ടിഇൻഫ്‌ലുവൻസറായ ശുഭാംഗി ആനന്ദ് ആണ് വീഡിയ പങ്കുവച്ചിരിക്കുന്നത്.
ഒരു പച്ചമുളക് എടുത്ത് അതിനെ നെടുകെ മുറിച്ച് അതുകൊണ്ട് ചുണ്ടിൽ തെയ്ക്കുക എന്നാണ് യുവതി പറയുന്നത്. ഇങ്ങനെ ചെയ്യുന്നിലൂടെ ചുണ്ടുകൾക്ക് നിറവും ഭംഗിയും കിട്ടുമെന്നാണ് അവർ വ്യക്തമാക്കുന്നത്. നിങ്ങൾ ഇത് ശ്രമിക്കുന്നുവോ എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ വീഡിയോക്ക് നിരവധി കമന്റുകളാണ് വരുന്നത്. ബ്യൂട്ടി ഹാക്ക് , സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയുള്ള ഭ്രാന്തൻ പരിപാടി എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതാണ് ഈ വർഷത്തെ എറ്റവും വലിയ മണ്ടത്തരം എന്നാണ് ചിലർ കുറിക്കുന്നത് .
Discussion about this post