ഭോപാൽ: പണം മോഷ്ടിക്കുന്നതിന് മുമ്പ് തൊഴുതുപ്രാർഥിക്കുന്ന മോഷ്ടാവിന്റെ വീഡിയോ വൈറലാകുകയാണ്. മധ്യപ്രദേശിൽ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പെട്രോൾ പമ്പിൽ കയറിയ കള്ളൻ മോഷണം നടത്തുന്നതിന് മുമ്പ് പ്രാർഥിക്കുന്ന ദൃശ്യമാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്.
രാത്രി പമ്പിലെ ഓഫീസിൽ കടന്ന നീല ജാക്കറ്റ് ധരിച്ച ഒരാളെയാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. ഓഫീസിൽ പൂജാമുറി പോലെ പ്രാർഥനയ്ക്കായി ഒരുക്കിയ ഭാഗം കണ്ടതോടെ അയാൾ നിമിഷനേരം നിൽക്കുന്നു അതിന് പിന്നാലെ പൂജാവിഗ്രഹത്തിന് മുമ്പിൽ കുമ്പിടുന്നതും അനുഗ്രഹം തേടുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് അവിടെയുള്ള വലിപ്പുകൾ ഓരോന്നായി തുറക്കുന്നതും കാണാം.
കുറച്ചുസമയം കഴിയുമ്പോഴാണ് അയാൾ സിസിടിവി ക്യാമറ ശ്രദ്ധിക്കുന്നത്. അയാൾ ക്യാമറ മറയ്ക്കാനോ തിരിച്ചുവെക്കാനോ ശ്രമിക്കുന്നു. എന്നാൽ തന്റെ ശ്രമം പാഴായത് അറിയാതെ അയാൾ തന്റെ പരിപാടി തുടരുകയാണ്. മോഷ്ടാവ് അവിടെനിന്ന് ഒന്നരലക്ഷത്തിലധികം രൂപ(1.57 ലക്ഷം രൂപ) കവർന്നതായി പോലീസ് പറഞ്ഞു. മോഷണസമയത്ത് പമ്പിലെ ജീവനക്കാർ ഉറക്കത്തിലായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു. മോഷണത്തിന് പിന്നാലെ ജീവനക്കാർ ഉണർന്നെങ്കിലും മോഷ്ടാവ് അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു.
സംഭവസ്ഥലത്തുനിന്ന് ഒരു ഇരുമ്പ് ദണ്ഡും സാരിയും പോലീസ് കണ്ടെടുത്തു. കള്ളനുവേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്. എന്തായാലും വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. പ്രാർത്ഥിച്ചപ്പോൾ തന്നെ ഉദ്ദേശമറിഞ്ഞ ദൈവം പണി കൊടുത്തുവെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
CCTV footage shows the thief praying to a deity inside the office before ransacking the place and stealing the cash.
A burglar in #MadhyaPradesh‘s #Rajgarh district broke into a petrol pump’s office and stole nearly Rs 1.6 lakh. pic.twitter.com/mMJpNij9Hn
— Dakshin Bharat News (@Dilipkumar_PTI) December 8, 2024
Discussion about this post