ന്യൂഡൽഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ( എൻഎച്ച്എഐ) യിൽ ഒഴിവുകൾ. മാനേജർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 17 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 6 വരെ അപേക്ഷ നൽകാം.
nhai.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റിൽ അപേക്ഷ ഫോം ലഭ്യമാണ്. ഇത് പൂരിപ്പിച്ച് അപേക്ഷിക്കാം. ഗ്രൂപ്പ് എ ലെവൽ സ്ഥാനത്തേയ്ക്കുള്ള തസ്തികയിലേക്കാണ് ഒഴിവ്. നിയമനം ലഭിക്കുന്നവർക്ക് 67,700 മുതൽ 2.08,700 രൂപ വരെ ശമ്പളമായി ലഭിക്കും.
ഒരു റെഗുലർ കോഴ്സിലൂടെ അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്സ്, ചാർട്ടേഡ് അക്കൗണ്ടന്റ് (സിഎ), സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (സിഎംഎ), അല്ലെങ്കിൽ എംബിഎ (ഫിനാൻസ്) എന്നിവയിൽ ബിരുദം എന്നിവ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം ഉള്ളത്. 56 വയസ്സാണ് ഉയർന്ന പ്രായപരിധി. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
എഴുത്ത് പരീക്ഷ ഇല്ലാതെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. അപേക്ഷകർ പൊതുമേഖലാ സ്ഥാപനം (പിഎസ്യു), പൊതുമേഖലാ ബാങ്ക് അല്ലെങ്കിൽ തത്തുല്യ വകുപ്പിൽ ജോലിചെയ്തിരിക്കണം.
Discussion about this post