ഇംഫാൽ: മണിപ്പൂരിൽ വൻആയുധ വേട്ട. അസം റൈഫിൾസും മണിപ്പൂർ പോലീസും ചേര്‍ന്ന് നടത്തിയ ഓപറേഷനില്‍ തോക്കുകൾ അടക്കം 14ലധികം ആയുധങ്ങൾ കണ്ടെത്തി. ചുരാചന്ദ്പ്പൂർ, തൗബാൽ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ് പ്രകാരം ഒമ്പത് ജില്ലകളിലെ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ ഡിസംബർ 9 വരെ റദ്ദാക്കിയിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്പി, ചുരാചന്ദ്പൂർ, ജിരിബാം, ഫെർസാൾ എന്നീ പ്രദേശങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ ആണ് സംസ്ഥാന സർക്കാർ റദ്ദാക്കിയത്.
ഡിസംബർ 9ന് വൈകുന്നേരം 5.15 വരെയാണ് നടപടി. നിലവിലുള്ള ക്രമസമാധാന നില അവലോകനം ചെയ്ത ശേഷമാണ് സംസ്ഥാന സർക്കാര്‍ ഇന്റർനെറ്റ് സേവനങ്ങൾ ററദ്ദാക്കിയത്.
Discussion about this post